യു.എൻ പൊതുസഭയിൽ ഖത്തർ അമീർ സംസാരിക്കും
Sep 22, 2026, 17:54 IST
ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയുടെ 81-ാമത് സമ്മേളനത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുക്കും. ചൊവ്വാഴ്ച നടക്കുന്ന ഉദ്ഘാടന സെഷനിൽ അമീർ പ്രസംഗിക്കും. പശ്ചിമേഷ്യൻ മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും സുപ്രധാന വിഷയങ്ങൾ, പ്രതിസന്ധികൾ, പുതിയ വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള ഖത്തറിന്റെ നിലപാടുകൾ അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കും. അമീറിനൊപ്പം ഉന്നതതല പ്രതിനിധി സംഘവും ന്യൂയോർക്കിലെത്തിയിട്ടുണ്ട്. നേരത്തെ ഖത്തർ ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനായി ഖത്തർ പ്രധാനമന്ത്രിയും ഊർജകാര്യ സഹമന്ത്രിയും യു.എസ് സന്ദർശിച്ചിരുന്നു.