യു.എ.ഇയിൽ ഇന്ന് മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
Aug 12, 2026, 14:08 IST
യു.എ.ഇയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്.
പകൽ സമയത്ത് കടുത്ത ചൂട് തുടരും. പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. രാത്രിയിൽ താപനില 35 ഡിഗ്രിയായി കുറയുമെങ്കിലും അന്തരീക്ഷ ഈർപ്പം (Humidity) 65 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്.