യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത

 

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ, തെക്കൻ മേഖലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില സമയങ്ങളിൽ കൂടുതൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

രാജ്യത്ത് താപനില താരതമ്യേന കുറഞ്ഞുതന്നെ തുടരും. ദുബായിൽ കുറഞ്ഞ താപനില 19°C വരെയും കൂടിയ താപനില 28°C വരെയും രേഖപ്പെടുത്തിയേക്കാം. അബുദാബിയിൽ കുറഞ്ഞ താപനില 21°C ഉം കൂടിയ താപനില 29°C ഉം ആയിരിക്കും. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും താപനില 34°C ന് താഴെ നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അന്തരീക്ഷത്തിൽ കാറ്റിന്റെ വേഗത ചിലയിടങ്ങളിൽ വർദ്ധിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 45 കിലോമീറ്റർ വരെയാകാം. ഇത് കരപ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കും. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ബുധനാഴ്ച രാവിലെയാകുമ്പോഴേക്കും അറേബ്യൻ ഗൾഫിൽ കടൽ കൂടുതൽ പ്രക്ഷുബ്ധമായേക്കാം.