റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് സമാപനം
Dec 14, 2025, 21:12 IST
ജിദ്ദയിൽ നടന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേക്ക് സമാപനം. മികച്ച ഫീച്ചർ ഫിലിമിനുള്ള ഗോൾഡൻ യുസർ അവാർഡ് ജാപ്പനീസ് ചിത്രം "ലോസ്റ്റ് ലാൻഡ്"നേടി. സിൽവർ യുസർ അവാർഡ് ഫലസ്തീൻ ചിത്രം "വാട്ട്‌സ് ലെഫ്റ്റ് ഓഫ് യൂ" കരസ്ഥമാക്കി. സൗദി സംവിധായിക ഷാഹദ് അമീൻ സംവിധാനം ചെയ്ത സൗദി ചിത്രം "മൈഗ്രേഷൻ"പ്രത്യേക ജൂറി പുരസ്‌കാരം നേടി. കൂടാതെ മികച്ച സൗദി സിനിമയ്ക്കുള്ള അൽ ഉല ഫിലിം അവാർഡും ചിത്രം സ്വന്തമാക്കി. അറബ്, അന്താരാഷ്ട്ര സിനിമാ അനുഭവങ്ങളുടെ ശ്രദ്ധേയമായ സംഗമഭൂമിയായി ചലച്ചിത്രമേള മാറി.