റിയാദ് വിമാനത്താവള ആക്രമണം: 11 ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

 

റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിയാദിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചു. ആക്രമണത്തെ തുടർന്ന് നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ദുരന്തത്തിൽ ഒരു ഇന്ത്യൻ പൗരൻ മരണപ്പെടുകയും ചെയ്തിരുന്നു.

പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും സുരക്ഷയും നേരിട്ട് വിലയിരുത്തുന്നതിനായി എംബസി അധികൃതർ പ്രാദേശിക ഭരണകൂടവുമായും ആശുപത്രി അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാവിധ വൈദ്യസഹായങ്ങളും പിന്തുണയും എംബസി ഉറപ്പാക്കിവരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.