റിയാദിലെ കിങ് അബ്ദുൽ അസീസ് ബസ് സ്റ്റേഷൻ താത്കാലികമായി അടച്ചിടുന്നു
Jul 28, 2026, 16:47 IST
റിയാദ് പൊതുഗതാഗത സംവിധാനത്തിന് കീഴിലുള്ള കിങ് അബ്ദുൽ അസീസ് (B03) ഡെഡിക്കേറ്റഡ് ലൈൻ ബസ് സ്റ്റേഷൻ താത്കാലികമായി അടച്ചിടാൻ തീരുമാനം. റോഡ് വികസനത്തിന്റെയും ബസ് പാതകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ജൂലൈ 31 മുതൽ പരമാവധി 10 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
തലസ്ഥാന നഗരിയിലെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഈ മാസം തുടക്കത്തിൽ റിയാദ് ബസ് നെറ്റ്‌വർക്കിലെ റൂട്ട് 440 സർവീസ് ആരംഭിക്കുകയും ഇതിനെ റൂട്ട് 13-മായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. നിലവിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ മേഖലയിലെ ബസ് സർവീസുകൾ കൂടുതൽ കാര്യക്ഷമമായി പുനരാരംഭിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.