റോഡ് അറ്റകുറ്റപ്പണി: ഷാർജയിലെ അലി ബിൻ അബീ ത്വാലിബ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം
Aug 24, 2026, 17:33 IST
റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ഷാർജയിലെ അലി ബിൻ അബീ ത്വാലിബ് സ്ട്രീറ്റിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അൽ ബർദി (4) മേഖലയിലെ ഹയാവ റൗണ്ട് എബൗട്ട് മുതൽ അൽ മജ്‌ലിസ് അൽ അദാബി റൗണ്ട് എബൗട്ട് വരെയുള്ള ദിശയിലാണ് ഗതാഗതം തടസ്സപ്പെടുക. ഇന്ന് മുതൽ ഓഗസ്റ്റ് 29 ശനിയാഴ്ച വരെയാണ് ഈ റോഡ് അടച്ചിടുന്നത്.
ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു. നിർദേശിച്ചിട്ടുള്ള ഡൈവേർഷനുകളും ഗതാഗത സിഗ്നലുകളും കൃത്യമായി പാലിക്കാനും ഡ്രൈവർമാരോട് നിർദേശിച്ചിട്ടുണ്ട്.