റോയൽ ഒമാൻ പോലീസ് ചരക്ക് വാഹനങ്ങളുടെ ലൈസൻസ് നിയമങ്ങൾ പുനഃപരിശോധിക്കുന്നു; പ്രത്യേക സമിതി രൂപീകരിച്ചു
Oct 8, 2026, 18:29 IST
ചരക്ക് വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും ഡ്രൈവിങ് ലൈസൻസ് ചട്ടങ്ങളും പുനഃപരിശോധിക്കുന്നതിനായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) പ്രത്യേക സമിതിക്ക് രൂപം നൽകി. ട്രാഫിക് ഡയറക്ടർ ജനറൽ ചെയർമാനും ആർ.ഒ.പിയിലെ വിദഗ്ധർ അംഗങ്ങളുമായ സമിതിയെ നിയമിച്ചുകൊണ്ട് പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്‌പെക്ടർ ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മുഹ്‌സിൻ അൽ ഷരായിഖാണ് ഉത്തരവിറക്കിയത്. ഹെവി വെഹിക്കിൾ ഡ്രൈവർമാരുടെ ലൈസൻസ് വ്യവസ്ഥകളും ട്രാഫിക് നിയമ നടപടിക്രമങ്ങളും സമിതി വിശദമായി അവലോകനം ചെയ്യും.
ചരക്ക് വാഹനങ്ങളുടെ സുരക്ഷ അന്താരാഷ്ട്ര നിലവാരത്തിന് അനുയോജ്യമാണോ എന്നും പ്രായോഗിക പ്രവർത്തന സാഹചര്യങ്ങൾക്ക് ഉതകുന്നതാണോ എന്നും സമിതി വിലയിരുത്തും. ഒമാനിലെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള ആർ.ഒ.പിയുടെ തുടർനടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.