യുക്രെയ്നിൽ റഷ്യൻ ആക്രമണം: 12 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഇന്ത്യക്കാരനും
Sep 1, 2026, 15:51 IST
യുക്രെയ്നിൽ റഷ്യ നടത്തിയ ഏറ്റവും പുതിയ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അറിയിച്ചു.
തിങ്കളാഴ്ച വിവിധ നഗരങ്ങളിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. നിരവധി പേർക്ക് പരുക്കേറ്റു. പാർപ്പിട സമുച്ചയങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം തകരുകയും ചെയ്തു.
കീവിന് പുറമെ ഒഡേസ, ഖേഴ്സൺ, ഡൊണെറ്റ്‌സ്‌ക്, സപൊറീഷ്യ, ഖാർകിവ്, ചെർണിഹിവ്, സൈറ്റോമിർ, സുമി, ഡ്നിപ്രോ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി.
സിവിലിയന്മാരെയാണ് റഷ്യ മനഃപൂർവം ലക്ഷ്യമിടുന്നതെന്ന് സെലൻസ്‌കി ആരോപിച്ചു. യുക്രെയ്ന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകണമെന്നും അദ്ദേഹം രാജ്യങ്ങളോട് ആവശ്യപ്പെട്ടു.