ദുബായ് സിലിക്കൺ ഒയാസിസിൽ സാലിക് പാർക്കിംഗ് സംവിധാനം നിലവിൽ വന്നു
Aug 24, 2026, 16:58 IST
ദുബായ് സിലിക്കൺ ഒയാസിസിൽ പാർക്കോണിക് (Parkonic) പെയ്ഡ് പാർക്കിംഗ് സൗകര്യം വിപുലീകരിച്ചു. ഓട്ടോമാറ്റിക് ഫീ പേയ്‌മെന്റ് സൗകര്യത്തോടുകൂടിയ ടിക്കറ്റില്ലാത്ത പാർക്കിംഗ് സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പാർക്കിംഗ് സോണുകൾ അനുസരിച്ച് നിരക്കുകളിൽ വ്യത്യാസമുണ്ടാകുമെന്നതിനാൽ വാഹനം പാർക്ക് ചെയ്യുന്നതിന് മുൻപായി ഡ്രൈവർമാർ സോണുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിംഗ് പൂർണ്ണമായും സൗജന്യമായിരിക്കും.
പാർക്കിംഗ് സോൺ P107-ൽ 24 മണിക്കൂറും പെയ്ഡ് പാർക്കിംഗ് ബാധകമാണ്. എന്നാൽ സോൺ P112-ൽ രാവിലെ 8:00 മുതൽ രാത്രി 10:00 വരെയായിരിക്കും പെയ്ഡ് പാർക്കിംഗ്. ഇവിടെ രാത്രി 10:01 മുതൽ അടുത്ത ദിവസം രാവിലെ 7:59 വരെ പാർക്കിംഗ് സൗജന്യമായിരിക്കും.