ട്രാൻസിറ്റ് ചരക്കുകൾക്കുള്ള സംഭരണ ഫീസിളവ് നീട്ടി സൗദി

 

ട്രാൻസിറ്റ് ചരക്കുകൾക്കുള്ള സംഭരണ ഫീസിളവ് നവംബർ അഞ്ചു വരെ നീട്ടി സൗദി തുറമുഖ അതോറിറ്റി (Mawani). ദമ്മാമിലെ കിങ് അബ്ദുൽ അസീസ് പോർട്ട്, യാമ്പു കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ട്, യാമ്പു കൊമേഴ്സ്യൽ പോർട്ട്, നിയോം പോർട്ട് എന്നിവിടങ്ങളിൽ നിലവിലുള്ള ഇളവ് കാലാവധിയാണ് നീട്ടിയത്.

സൗദി തുറമുഖങ്ങൾ വഴിയുള്ള ട്രാൻസിറ്റ് ചരക്കുനീക്കം വർധിപ്പിക്കാനും ലോജിസ്റ്റിക്സ് നടപടികൾ കൂടുതൽ വേഗത്തിലും സുഗമമായും പൂർത്തിയാക്കാനും ലക്ഷ്യമിട്ടാണ് അതോറിറ്റിയുടെ ഈ നടപടി.