സൗദിയിൽ ക്രെഡിറ്റ് കാർഡ് വഴി ഡിജിറ്റൽ വാലറ്റുകൾ ടോപ് അപ്പ് ചെയ്യാൻ ഇനി സർവീസ് ചാർജ്

 

സൗദി അറേബ്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിജിറ്റൽ വാലറ്റുകൾ ടോപ് അപ്പ് ചെയ്യുന്നതിന് ഭൂരിഭാഗം ബാങ്കുകളും സർവീസ് ചാർജ് ഏർപ്പെടുത്തി. സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം സംബന്ധിച്ച് റിയാദ് ബാങ്ക് ഉൾപ്പെടെയുള്ള പ്രമുഖ ബാങ്കുകൾ ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകിത്തുടങ്ങി.

പുതിയ നിരക്ക് പ്രകാരം 2,500 റിയാൽ വരെയുള്ള ഇടപാടുകൾക്ക് തുകയുടെ 3 ശതമാനം ട്രാൻസ്ഫർ ചാർജായി നൽകണം. 2,500 റിയാലിന് മുകളിലുള്ള ഇടപാടുകൾക്ക് പരമാവധി 75 റിയാൽ വരെയാണ് ചാർജ് ഈടാക്കുക. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിജിറ്റൽ വാലറ്റുകളിലേക്ക് പണം മാറ്റി പ്രവാസികൾ നാട്ടിലേക്ക് അയക്കുന്നത് വർധിച്ച സാഹചര്യത്തിലാണ് ബാങ്കുകളുടെ ഈ നീക്കം.

അതേസമയം, സാധാരണ ബാങ്ക് ഡെബിറ്റ് കാർഡുകളോ അക്കൗണ്ടുകളോ ഉപയോഗിച്ച് ഡിജിറ്റൽ വാലറ്റുകളിലേക്ക് പണം ടോപ് അപ്പ് ചെയ്യുന്നതിന് നിലവിലെ സൗജന്യ നിരക്ക് തന്നെ തുടരും.