സൗദിയിൽ അതീവ സുരക്ഷാ ജാഗ്രത: മക്കയ്ക്കും ജിദ്ദയ്ക്കും പിന്നാലെ കൂടുതൽ നഗരങ്ങളിൽ മുന്നറിയിപ്പ്
Sep 24, 2026, 17:12 IST
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദേശം നൽകി. മക്ക, തായിഫ്, ജിദ്ദ, തബൂക്ക്, യാൻബു തുടങ്ങിയ പ്രധാന നഗരങ്ങളിലെ നിവാസികൾക്ക് നാഷണൽ ഏർലി വാണിങ് പ്ലാറ്റ്‌ഫോം വഴി സിവിൽ ഡിഫൻസ് അടിയന്തര സന്ദേശങ്ങൾ കൈമാറി.
യെമനിലെ ഹൂതി ആക്രമണ ഭീഷണിയും മേഖലയിലെ സംഘർഷ സാധ്യതയും മുൻനിർത്തിയാണ് മുൻകരുതൽ നടപടി. ജനങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും, കെട്ടിടങ്ങൾക്കുള്ളിൽ ജനലുകളിൽ നിന്ന് മാറി സുരക്ഷിതമായി കഴിയണമെന്നും അതോറിറ്റി നിർദേശിച്ചു. അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ മാത്രം പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.