ജൈ​വ സാ​മ്പി​ളു​ക​ൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ച്ച് സൗ​ദി അ​റേ​ബ്യ

 

മി​ഡി​ലീ​സ്റ്റി​ൽ ആ​ദ്യ​മാ​യി ജൈ​വ സാ​മ്പി​ളു​ക​ൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ച്ച് ചരിത്രനേട്ടം കുറിച്ച് സൗ​ദി അ​റേ​ബ്യ. സൗ​ദി സ്പേ​സ് ഏ​ജ​ൻ​സി​യും കി​ങ് അ​ബ്ദു​ല്ല യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യും (KAUST) ചേ​ർ​ന്ന് നാ​സ​യു​ടെ പി​ന്തു​ണ​യോ​ടെ അ​ന്താ​രാഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കാ​ണ് സാ​മ്പി​ളു​ക​ൾ അ​യ​ച്ച​ത്. അ​ൽ​ഷി​മേ​ഴ്സ്, മ​ൾ​ട്ടി​പ്പിൾ സ്ക്ലീ​റോ​സി​സ് തു​ട​ങ്ങിയ നാഡീസംബന്ധമായ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഗ​വേ​ഷ​ണ ഭാ​ഗ​മാ​ണി​ത്.

മൈക്രോഗ്രാവിറ്റി അന്തരീക്ഷത്തിൽ വാ​ർ​ധ​ക്യ​വു​മാ​യി ബന്ധപ്പെട്ട കോ​ശ മാ​റ്റ​ങ്ങ​ളും രോഗങ്ങളും പ​ഠി​ക്കു​ന്ന​തിനാണ് പദ്ധതി പ്രാധാന്യം നൽകുന്നത്. സൗദി ബഹിരാകാശ സഞ്ചാരി റയാന ബർനാവി, പ്രൊഫ. ഇമാദ് ഗ്ലൂസി എന്നിവർ ഈ നേട്ടത്തെ പ്രശംസിച്ചു. നാഷണൽ സ്റ്റെം സെൽ ഫൗണ്ടേഷൻ, ആക്സിയം സ്പേസ് എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം പൂർത്തിയാക്കിയത്.