സൗദിയിലെ ആദ്യ പെട്രോളിയം എൻജിനീയർ ഡോ. ബക്കർ അബ്ദുള്ള ബിൻ ബക്കർ അന്തരിച്ചു

 

സൗദി അറേബ്യയിലെ ആദ്യത്തെ പെട്രോളിയം എൻജിനീയർ ഡോ. ബക്കർ അബ്ദുള്ള ബിൻ ബക്കർ അന്തരിച്ചു. കിങ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിന്റെ പ്രഥമ ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം. ശാസ്ത്രം, വിദ്യാഭ്യാസം, ഭരണം, നയതന്ത്രം എന്നീ മേഖലകളിൽ സൗദി അറേബ്യയ്ക്ക് വിലയേറിയ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്.

1963-ൽ ടെക്സസ് സർവകലാശാലയിൽ നിന്നാണ് അദ്ദേഹം പെട്രോളിയം എൻജിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കിയത്. തുടർന്ന് രാജ്യത്തെ വിദ്യാഭ്യാസ, വ്യാവസായിക മേഖലകളുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു.