പ്രാദേശിക സ്ഥിതിഗതികൾ വിലയിരുത്തി സൗദി വിദേശകാര്യ മന്ത്രി; ഇറാൻ, പാകിസ്താൻ വിദേശകാര്യ മന്ത്രിമാരുമായി ഫോൺ ചർച്ച
മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെയും പുതിയ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായും പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായും ഫോണിൽ ആശയവിനിമയം നടത്തി. പ്രാദേശിക സുരക്ഷ, സ്ഥിരത, നയതന്ത്ര സഹകരണം എന്നിവയാണ് ചർച്ചകളിൽ പ്രധാന വിഷയമായത്.
ഇറാൻ വിദേശകാര്യ മന്ത്രിയുമായുള്ള സംഭാഷണത്തിൽ മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗങ്ങളും നയതന്ത്ര നീക്കങ്ങളും അവലോകനം ചെയ്തു. പാകിസ്താൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക പ്രതിസന്ധികൾ ലഘൂകരിക്കാനുള്ള വഴികളും വിലയിരുത്തി.
സംഘർഷാവസ്ഥ കുറയ്ക്കുന്നതിനും മേഖലയിൽ ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സൈനിക നീക്കങ്ങൾക്ക് പകരം സംഭാഷണങ്ങളിലൂടെയും നയതന്ത്ര ചർച്ചകളിലൂടെയും പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാണിച്ചു.