'എൽ നിനോ' വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ കേന്ദ്രം

 

സൗദി അറേബ്യയിൽ 'എൽ നിനോ' കാലാവസ്ഥാ പ്രതിഭാസവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകളും ഭീതി പരത്തുന്ന പ്രചാരണങ്ങളും നടത്തുന്നവർക്കെതിരെ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക റിപ്പോർട്ടുകൾ ഭാഗികമായി മാത്രം ഉപയോഗിച്ച് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വിവരങ്ങൾ വളച്ചൊടിച്ചു നൽകുന്നതിനെതിരെയാണ് അധികൃതർ രംഗത്തെത്തിയത്.

ശാസ്ത്രീയമല്ലാത്ത പ്രയോഗങ്ങൾ നടത്തി ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എൽ നിനോയുടെ രൂപീകരണ ഘട്ടങ്ങളെക്കുറിച്ചുള്ള വസ്തുതകൾ വ്യക്തമാക്കുക മാത്രമാണ് ഔദ്യോഗിക റിപ്പോർട്ടുകളുടെ ലക്ഷ്യമെന്നും, ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ജനം ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. കാലാവസ്ഥാ സംബന്ധമായ ഔദ്യോഗിക വിവരങ്ങൾ കൃത്യസമയത്ത് ജനങ്ങളെ അറിയിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.