ഒമാനിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്
Nov 24, 2026, 18:36 IST
ഒമാനിലെ സീബ് വിലായത്തിലെ മബേല പ്രദേശത്ത് സ്കൂള്‍ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.പ്രദേശത്തെ ഉൾറോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയതായും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.