റിയാദിൽ ഇന്ന് മുതൽ വീണ്ടും സ്കൂൾ ഓൺലൈനിലേക്ക് മാറ്റി
Nov 10, 2026, 12:17 IST
സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്ന് റിയാദിലെ സ്കൂളുകൾ ഇന്ന് (ചൊവ്വാഴ്ച) മുതൽ വീണ്ടും ഓൺലൈൻ പഠനരീതിയിലേക്ക് മാറ്റി. മുൻകരുതൽ നടപടികളുടെ ഭാഗമായി നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചാണ് ഓൺലൈൻ പഠനം പുനരാരംഭിക്കുന്നത്.
മന്ത്രാലയത്തിന്റെ തുടർ നിർദേശങ്ങൾ ലഭിക്കുന്നതുവരെ ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാർഥികൾ ക്ലാസുകളിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്നും ലിങ്കുകൾ അധ്യാപകർ കൈമാറുമെന്നും രക്ഷിതാക്കൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദീപാവലി അവധിക്കുശേഷം തിങ്കളാഴ്ചയാണ് ഇന്ത്യൻ സ്കൂളുകൾ തുറന്ന് നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചിരുന്നത്. എന്നാൽ ഒരു ദിവസത്തെ പ്രവർത്തനത്തിന് പിന്നാലെയാണ് മന്ത്രാലയം വീണ്ടും ഓൺലൈൻ പഠനത്തിലേക്ക് മാറാൻ നിർദേശം നൽകിയത്.