സൗദി കിഴക്കൻ പ്രവിശ്യയിൽ കടുത്ത ചൂടിനും, മറ്റ് ചില മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത
Jun 9, 2026, 19:07 IST
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യകളിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.അതേസമയം, ജീസാൻ, അസീർ, അൽ ബാഹ, മക്ക എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.മഴയ്‌ക്കൊപ്പം ഈ പ്രദേശങ്ങളിലെയും മദീന, റിയാദ്, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖലകളിലെയും ചില ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.ഈ പ്രദേശങ്ങളിൽ യാത്ര ചെയ്യുന്നവരും താമസക്കാരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.