നൈജീരിയയിൽ സംസ്‌കാര ചടങ്ങിനിടെ വെടിവെപ്പ്; എട്ട് പേർ കൊല്ലപ്പെട്ടു
Jul 13, 2026, 17:02 IST
നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് സംസ്‌കാര ചടങ്ങിനിടെയുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരുക്കേറ്റു. നോർത്ത്-സെൻട്രൽ നൈജീരിയയിലെ ബെന്യൂവിലാണ് സംഭവം.ഒട്ടുക്‌പോ-നോബി സമുദായത്തിന്റെ സംസ്‌കാര ചടങ്ങിനിടെയാണ് അജ്ഞാതർ വെടിയുതിർത്തത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നൈജീരിയയിലെ പ്രധാന ഭക്ഷ്യോത്പാദന മേഖലയായ ബെന്യൂയിൽ ഇടയന്മാരും കർഷകരും തമ്മിലുള്ള സംഘർഷങ്ങൾ പതിവാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഉണ്ടായ സമാന സംഘർഷങ്ങളിൽ 150 പേർ കൊല്ലപ്പെട്ടിരുന്നു.സംഭവത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇടപെട്ടിട്ടുണ്ട്.