ദുബായിലെ ചില സ്വകാര്യ സ്‌കൂളുകളിൽ ഒക്ടോബർ അവധിയിൽ മാറ്റം

 

യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്കാദമിക് കലണ്ടറുമായി ഏകീകരിക്കുന്നതിന്റെ ഭാഗമായി ദുബായിലെ ചില സ്വകാര്യ സ്‌കൂളുകൾ ഒക്ടോബർ മധ്യത്തിലെ അവധിദിനങ്ങളിൽ മാറ്റം വരുത്തി. നേരത്തെ നിശ്ചയിച്ചിരുന്നതിനെക്കാൾ ഒരാഴ്ച നേരത്തെയാക്കിയാണ് പുതിയ ക്രമീകരണം.

അക്കാദമിക് കലണ്ടർ ഏകീകരിച്ച സ്‌കൂളുകളിൽ ഒക്ടോബർ 12 മുതൽ 16 വരെയായിരിക്കും മധ്യകാല അവധി. ഇതിന് മുന്നിലെയും പിന്നിലെയും വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ ഒക്ടോബർ 10 മുതൽ 18 വരെ വിദ്യാർഥികൾക്ക് തുടർച്ചയായി ഒമ്പത് ദിവസം അവധി ലഭിക്കും.

നേരത്തെ ഒക്ടോബർ 19 മുതൽ 23 വരെയായിരുന്നു ചില സ്‌കൂളുകൾ അവധി നിശ്ചയിച്ചിരുന്നത്. ഈ തീയതികൾ അനുസരിച്ച് യാത്രകളും മറ്റ് പരിപാടികളും ആസൂത്രണം ചെയ്ത രക്ഷിതാക്കൾ പുതിയ മാറ്റം ശ്രദ്ധിക്കണമെന്ന് സ്‌കൂളുകൾ അറിയിച്ചു