ദുബൈയിൽ അഞ്ച് പ്രധാന റോഡുകളിൽ വേഗത പരിധി പരിഷ്കരിച്ചു; നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ
Oct 22, 2026, 16:34 IST
റോഡ് സുരക്ഷയും തടസ്സമില്ലാത്ത ഗതാഗതവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈയിലെ അഞ്ച് പ്രധാന റോഡുകളിലെ പരമാവധി വേഗത പരിധി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA) ദുബൈ പൊലീസും ചേർന്ന് പരിഷ്കരിച്ചു. അന്താരാഷ്ട്ര കൺസൾട്ടന്റുമായി ചേർന്ന് നടത്തിയ സമഗ്രമായ എഞ്ചിനീയറിങ്, സാങ്കേതിക പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നത്. വരുന്ന നവംബർ ഒന്നുമുതൽ പുതിയ വേഗത പരിധി നിലവിൽ വരും.
വേഗത വർധിപ്പിച്ച റോഡുകൾ:
- അൽ അസയിൽ സ്ട്രീറ്റ്: (ഊദ് മേത്ത സ്ട്രീറ്റ് മുതൽ അൽ മൈദാൻ സ്ട്രീറ്റ് വരെ) മണിക്കൂറിൽ 60 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി ഉയർത്തി.
- അൽ മുസ്തഖ്ബൽ സ്ട്രീറ്റ്: (ശൈഖ് റാശിദ് സ്ട്രീറ്റ് മുതൽ അൽ മൈദാൻ സ്ട്രീറ്റ് വരെ) 60 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി വർധിപ്പിച്ചു.
- ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്: (ശൈഖ് സായിദ് റോഡ് മുതൽ അൽ ഖൈൽ റോഡ് വരെ) 60 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി കൂട്ടി.
വേഗത കുറച്ച റോഡുകൾ:
- അൽ റെബാത്ത് സ്ട്രീറ്റ്: (മറാത്തേഷ് സ്ട്രീറ്റ് മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെ) മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 90 കിലോമീറ്ററായി കുറച്ചു.
- ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ്: (ഡിസംബർ 2 സ്ട്രീറ്റ് മുതൽ ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ് വരെ) 80 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി കുറച്ചു.
ദുബൈ ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ മുൻനിർത്തിയും, ഗതാഗത സാന്ദ്രത, റോഡിന്റെ ഘടന, കാൽനടയാത്രക്കാരുടെ സാന്നിധ്യം എന്നിവ വിലയിരുത്തിയുമാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. പുതിയ നിയമം നിലവിൽ വരുന്നതിന് മുന്നോടിയായി ബാധിത പ്രദേ