ഖത്തറിൽ നാളെ മുതൽ പകൽ പുറംജോലികൾക്ക് കർശന നിയന്ത്രണം

 
കടുത്ത ചൂടിനെ തുടർന്ന് ഖത്തറിൽ പുറംജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തൊഴിൽ മന്ത്രാലയം. നാളെ മുതൽ നിയമം പ്രാബല്യത്തിൽ വരും. രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞ് 3.30 വരെ തുറസ്സായ സ്ഥലങ്ങളിലെ ജോലികൾ ചെയ്യുന്നതിലാണ് നിയന്ത്രണം സെപ്റ്റംബർ 15 വരെ നിയന്ത്രണം തുടരും.വേനൽക്കാലത്ത് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് നടപടി. 2021ലെ മന്ത്രിതല തീരുമാനം (നമ്പർ 17) അനുസരിച്ചാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.നിയമപ്രകാരം നിർദേശിച്ച സമയപരിധിക്കുള്ളിൽ പുറംജോലികൾ അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.അതേസമയം, തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ബോധവൽക്കരണ ക്യാമ്പയിനുകളും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.