ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാനിർദേശവുമായി കാലാവസ്ഥാ വകുപ്പ്

 

ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. കനത്ത കാറ്റിനെ തുടർന്ന് പൊടിക്കാറ്റ് ഉയരാൻ സാധ്യതയുള്ളതിനാൽ റോഡുകളിൽ കാഴ്ചപരിധി കുറഞ്ഞേക്കാം. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാറ്റ് ശക്തമാകുന്നതോടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തൊഴിലാളികളും വിനോദസഞ്ചാരികളും കടലിൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്.