ഖത്തർ - യു.എ.ഇ വിദേശകാര്യ സഹമന്ത്രിമാർ ടെലിഫോൺ ചർച്ച നടത്തി
Sep 6, 2026, 15:12 IST
ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സ്വാ ലിഹ് അൽ ഖുലൈഫിയും യു.എ.ഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാനും ടെലിഫോണിൽ ചർച്ച നടത്തി.
സംഭാഷണത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും സംസാരിച്ചു. കൂടാതെ, മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും നയതന്ത്ര നീക്കങ്ങളും സംയുക്ത ഏകോപനങ്ങളും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും അടിവരയിട്ടു.