യുഎഇയിൽ താപനില ഉയരുന്നു; ചില പ്രദേശങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത
Oct 24, 2026, 11:26 IST
യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. രാജ്യത്ത് താപനില പരമാവധി 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും താപനില 36 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം.
ഉച്ചയോടെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ സംവഹന മേഘങ്ങൾ (Convective clouds) രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിന്റെ ഭാഗമായി ചിലയിടങ്ങളിൽ മഴ ലഭിച്ചേക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാറ്റിന്റെ ശരാശരി വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കുമെങ്കിലും മേഘരൂപീകരണ വേളയിൽ ഇത് 50 കിലോമീറ്റർ വരെയായി ഉയർന്ന് പൊടിക്കാറ്റിന് സാധ്യതയുണ്ട്.
രാത്രികാലങ്ങളിൽ താപനില കുറയുമെങ്കിലും ഈർപ്പത്തിന്റെ അളവ് വർദ്ധിക്കുന്നതോടെ മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും