ദിമാനിയാത്ത് ദ്വീപുകളിൽ ക്യാമ്പിങ്ങിനും രാത്രി തങ്ങുന്നതിനും താൽക്കാലിക നിയന്ത്രണം

 

ഒമാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ദിമാനിയാത്ത് ദ്വീപുകളിലെ നേച്ചർ റിസർവിൽ ക്യാമ്പിങ്ങിനും രാത്രി തങ്ങുന്നതിനുമുള്ള അനുമതികൾ താൽക്കാലികമായി നിർത്തിവെച്ചു. ഇതുസംബന്ധിച്ച പുതിയ പെർമിറ്റുകൾ അനുവദിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചതായി ഒമാൻ പരിസ്ഥിതി അതോറിറ്റി (Environment Authority) അറിയിച്ചു.

സംരക്ഷിത മേഖലയിലെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിന്റെ ഭാഗമായാണ് നടപടി. പുതുക്കിയ നിർദ്ദേശങ്ങൾക്കായി അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും, തീരുമാനത്തോട് പൊതുജനങ്ങളും സഞ്ചാരികളും പൂർണ്ണമായി സഹകരിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.