2026 ഗൾഫ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് മത്സരം;ജൂലൈയിൽ അജ്മാനിൽ നടക്കും
May 12, 2026, 14:14 IST
അജ്മാനിൽ 2026 ഗൾഫ് വ്യക്തിഗത ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ഈ മത്സരങ്ങൾ ജൂലൈ 3 മുതൽ 9 വരെ നടക്കും.ഗൾഫ് ചെസ് ഫെഡറേഷൻ അംഗീകാരം നൽകിയിരിക്കുന്ന ഈ ചാമ്പ്യൻഷിപ്പ് യുവ പ്രതിഭകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരവേദി ഒരുക്കും. അതേസമയം, ഗൾഫ് സ്പോർട്സ് ഫെഡറേഷനുകൾക്കായുള്ള ഏകീകൃത ചട്ടം തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും കൗൺസിൽ അവലോകനം ചെയ്തു. അടുത്ത നവംബറിൽ ഒമാനിൽ മറ്റൊരു ഗൾഫ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കാനുള്ള നിർദേശവും അഹ്‌മദ് അലി അൽ റൈസി അധ്യക്ഷനായ ഗൾഫ് ചെസ് ഫെഡറേഷൻ യോഗം ചർച്ച ചെയ്തു. ഗൾഫ് സ്പോർട്സ് ഫെഡറേഷനുകൾക്കായുള്ള ഏകീകൃത ചട്ടം തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള നടപടികളും കൗൺസിൽ അവലോകനം ചെയ്തു.