ബിഫാ കപ്പ് സീസൺ 3 പോരാട്ടങ്ങൾക്ക് അൽ അഹ്ലി സ്റ്റേഡിയത്തിൽ ഇന്ന് പന്തുരുളും
Sep 24, 2026, 11:09 IST
ബഹ്‌റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ബിഫാ കപ്പ് സീസൺ 3 വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. മത്സരങ്ങൾ ഇന്ന് സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ ആരംഭിക്കും.
രാത്രി 10 മണിയോടെയാണ് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. എബൗ 40, പ്രൊഫഷണൽ എന്നീ രണ്ട് കാറ്റഗറികളിലായാണ് പോരാട്ടങ്ങൾ അരങ്ങേറുന്നത്. കഴിഞ്ഞ സീസണിലെ പ്രൊഫഷണൽ ചാമ്പ്യന്മാരായ ഗ്രോ എഫ്.സിയും ജി.എസ്.ബിയും തമ്മിലാണ് ഉദ്ഘാടന മത്സരം. വർണ്ണാഭമായ കലാപരിപാടികളോടെ നടക്കുന്ന ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ വ്യക്തികളും സാമൂഹിക സംഘടനാ നേതാക്കളും സാന്നിധ്യമറിയിക്കും.