ദുബൈ സഫാരി പാർക്ക് എട്ടാം സീസൺ ഒക്ടോബർ 12 മുതൽ ആരംഭിക്കും

 

ദുബൈ സഫാരി പാർക്കിന്റെ എട്ടാം സീസൺ ഒക്ടോബർ 12 മുതൽ ആരംഭിക്കുന്നു. സ്‌കൂളുകളിലെ മിഡ്-ടേം അവധിക്കാലത്തോടനുബന്ധിച്ച് ഒക്ടോബർ 12 മുതൽ 18 വരെ ‘വൈൽഡസ്റ്റ് ഓപണിങ് വീക്ക്' എന്ന പേരിൽ പ്രത്യേക ആഘോഷങ്ങളോടെയാണ് പുതിയ സീസണിന് തുടക്കമാകുന്നത്. ആദ്യവാരത്തിൽ കുട്ടികൾക്കായി 'ലിറ്റിൽ എക്സ്പ്ലോറേഴ്സ് ബേസ് ക്യാമ്പ്' ഉൾപ്പെടെയുള്ള വിനോദ മേഖലകളും സജ്ജമാക്കിയിട്ടുണ്ട്.

പാർക്കിലെ ആറ് തീം സോണുകളിലായി സന്ദർശകർക്കായി വിശാലമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 'അറേബ്യൻ ഡെസേർട്ട് സഫാരി', സിംഹം, ജിറാഫ്, കാണ്ടാമൃഗം എന്നിവയെ കാണാൻ സാധിക്കുന്ന 'എക്‌സ്‌പ്ലോറർ സഫാരി ടൂർ' എന്നിവ പ്രധാനപ്പെട്ടതാണ്. കുഞ്ഞു വെള്ളക്കാണ്ടാമൃഗമായ ‘സലാമും’ ജിറാഫായ ‘ദാലിയ’യുമാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങൾ.