പുതിയ നിയമം വരുന്നു;ദുബൈയിൽ ഷെയറിങ്ങിൽ താമസിക്കുന്നവർ ശ്രദ്ധിക്കുക

 

ദുബൈയിൽ ഷെയറിങ് താമസത്തിന് പുതിയ നിയമം വരുന്നു.ഇനി മുതൽ താമസ സ്ഥലങ്ങൾ ഷെയറിങിന് നൽകാൻ മുനിസിപ്പാലിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാക്കും. ഒരു വർഷത്തേക്കും, രണ്ട് വർഷത്തേക്കും അനുമതി ലഭിക്കും. എന്നാൽ കെട്ടിടത്തിന്റെ ഉടമയ്ക്കോ അവർ ചുമതലപ്പെടുത്തുന്ന ലൈസൻസുള്ള റിയൽ എസ്റ്റേറ്റ് കമ്പനിക്കോ മാത്രമേ പെർമിറ്റ് ലഭിക്കൂ.   കെട്ടിടം വാടകക്കെടുത്തവർക്ക് സ്ഥലം മറ്റുവള്ളവർക്ക് മറിച്ച് വാടകക്ക് സബ് ലീസ് ചെയ്യാൻ  അനുമതിയില്ല.ആളുകൾ തിങ്ങി താമസിക്കുന്നത് തടയാനും താമസകെട്ടിടങ്ങളുടെ ദുരുപയോഗം ഒഴിവാക്കാനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്

 സാങ്കേതിക സുരക്ഷാ സംവിധാനങ്ങളുള്ള താമസയൂണിറ്റുകൾ മാത്രമാണ് ഇത്തരത്തിൽ ഷെയറിങിന് വിട്ടുനൽകാൻ അനുമതി ലഭിക്കുക. നിയമം ലംഘിച്ചാൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഇതുസംബന്ധിച്ച തർക്കങ്ങൾ ദുബൈ റെൻ്റൽ ഡിസ്ക്യൂട്ട് സെന്ററാണ് തീർപ്പാക്കുക. നിലവിലുള്ള ഷെയറിങ് താമസങ്ങൾ നിയമപരമാക്കാൻ ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്.തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ലേബർ ക്യാമ്പുകൾ ഒഴികെയുള്ള എല്ലാ താമസസ്ഥലങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും.