വിമാന സർവീസുകൾ റദ്ദാക്കിയെന്ന പ്രചാരണം വ്യാജം; കുവൈത്ത് എയർവേസ്
Jul 27, 2026, 13:43 IST
വിമാന സർവീസുകൾ റദ്ദാക്കിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കുവൈത്ത് എയർവേസ്. എല്ലാ വിമാന സർവീസുകളും പ്രഖ്യാപിച്ച സമയക്രമം അനുസരിച്ച് സാധാരണ നിലയിൽ തുടരുകയാണെന്നും റദ്ദാക്കിയെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എയർലൈൻസ് വ്യക്തമാക്കി.
വിമാന സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഔദ്യോഗിക മാർഗങ്ങൾ മാത്രം ആശ്രയിക്കണമെന്ന് കുവൈത്ത് എയർവേസ് യാത്രക്കാർക്ക് നിർദേശം നൽകി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ വിശ്വസിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.