പൊതുജനങ്ങൾക്കും വോട്ട് ചെയ്യാം; ഖത്തർ ടൂറിസം അവാർഡ് ചുരുക്കപ്പട്ടിക പുറത്തുവിട്ടു

 

വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി (UNWTO) സഹകരിച്ച് ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന നാലാമത് അവാർഡിന്റെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു. ഏഴ് പ്രധാന വിഭാഗങ്ങളിലായി 35 സബ്‌കാറ്റഗറികളിൽ നിന്ന് ലഭിച്ച 1,623-ലധികം അപേക്ഷകളിൽ നിന്നാണ് 276 നോമിനേഷനുകൾ അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

വിജയികളെ തെരഞ്ഞെടുക്കുന്നതിന് ഒക്ടോബർ 5 മുതൽ 12 വരെ സ്വദേശികൾക്കും സന്ദർശകർക്കും തങ്ങൾക്ക് ഇഷ്ടപ്പെട്ടവർക്കായി വോട്ട് ചെയ്യാം. ഖത്തറിലെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളെയും മികച്ച സേവനങ്ങളെയും മാനിച്ചാണ് പുരസ്കാരം നൽകുന്നത്. ഔദ്യോഗിക അവാർഡ് ദാന ചടങ്ങ് നവംബർ 23-ന് നടക്കും.