യഥാർത്ഥ ഹീറോ; സിഡ്‌നി വെടിവയ്പ്പിനിടെ തോക്കുധാരിയെ കീഴ്പ്പെടുത്തി വഴിപോക്കൻ, വിഡിയോ

 

ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചിൽ ഇന്നലെ നടന്ന വെടിവെപ്പിനിടെ, ധീരനായ ഒരു വഴിപോക്കൻ നടത്തിയ ഇടപെടൽ കൂടുതൽ ദുരന്തം ഒഴിവാക്കി. നിരായുധനായി ചെന്ന് ഇദ്ദേഹം തോക്കുധാരികളിലൊരാളെ കീഴടക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.


തോക്കുധാരി വെടിയുതിർക്കുന്ന സമയത്ത്, വഴിപോക്കൻ ഒരു കാറിനു പിന്നിൽ മറഞ്ഞുനിന്നു. തുടർന്ന് തോക്കുധാരിയുടെ പിന്നിലൂടെ ചെന്ന് അയാളെ കീഴ്‌പ്പെടുത്തുകയും തോക്ക് ബലമായി പിടിച്ചുവാങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

ഈ ധീരമായ ഇടപെടലിലൂടെ കൂടുതൽ രക്തച്ചൊരിച്ചിൽ തടയാൻ സാധിച്ചെന്നാണ് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തോക്കുധാരിയെ കീഴ്‌പ്പെടുത്തിയ ഈ വ്യക്തിയെ 'യഥാർഥ ഹീറോ' എന്നാണ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ്റ്റഫർ മിൻസ് വിശേഷിപ്പിച്ചത്.