ഖത്തറിൽ കാലാവസ്ഥ മാറുന്നു; ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

 

ഖത്തറിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

അൽ വാസ്മി സീസണ് മുന്നോടിയായുള്ള പ്രാദേശിക മഴമേഘങ്ങൾ രൂപപ്പെടുന്ന 'അൽ-ഹഖ്ബാൻ' കാലയളവാണിത്. കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ നിന്നുള്ള കടൽക്കാറ്റുകൾ കൂടിച്ചേരുന്നതാണ് രാജ്യത്ത് മഴമേഘ രൂപീകരണത്തിന് കാരണമാകുന്നത്. മഴയൊടൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.