60,000 റിയാലിന് തുല്യമായ വിദേശ കറൻസിയുള്ളവർ കസ്റ്റംസ് ഡിക്ലറേഷൻ പൂർത്തിയാക്കണം
Apr 30, 2025, 13:12 IST
60,000 റിയാലോ അതിൽ കൂടുതലോ മൂല്യമുള്ള കറൻസികൾ കൈവശമുണ്ടെങ്കിൽ ഹജ്ജ് തീർഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ കസ്റ്റംസ് ഡിക്ലറേഷൻ പൂർത്തിയാക്കണമെന്ന് ഹജ്ജ് -ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തെ നിലവിലുള്ള ചട്ടങ്ങൾക്ക് അനുസൃതമായാണിത്.
3000 റിയാലിൽ കൂടുതൽ മൂല്യമുള്ള ലഗേജുകളും സമ്മാനങ്ങളും പ്രത്യേകിച്ച് വാണിജ്യാവശ്യത്തിനുള്ള അളവിലുള്ളതാണെങ്കിൽ അതും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ പോലുള്ള ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം ആവശ്യമുള്ള വസ്തുക്കളും കൈവശമുണ്ടെങ്കിൽ കസ്റ്റംസ് ഡിക്ലറേഷൻ പൂർത്തിയാക്കണം.
കൂടുതൽ വിവരങ്ങൾക്ക് സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി വെബ്‌സൈറ്റ് സന്ദർശിക്കാം.