തൃശൂർ പാവറട്ടി സ്വദേശി ദോഹയിൽ നിര്യാതനായി
Updated: Jul 28, 2025, 18:30 IST
തൃശൂർ ജില്ലയിലെ പാവറട്ടി സ്വദേശി ഷാജി പാട്ടാളി (55) ഖത്തറിലെ ദോഹയിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വക്ര ഹമദ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ഖത്തറിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. പരേതനായ അപ്പുക്കുട്ടൻ മാസ്റ്ററുടെയും റിട്ട. അധ്യാപിക ലീല ടീച്ചറുടെയും മകനാണ്. ഭാര്യ: പ്രീതി. മക്കൾ കൗശിക്, ശിഖ. സഹോദരൻ ലതേഷ് (പോപ്പുലർ ഇലക്ട്രിക്കൽസ്, ഖത്തർ).