സൗദിയിലെ എട്ട് പ്രവിശ്യകളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ്

 

സൗദി അറേബ്യയിലെ എട്ട് പ്രവിശ്യകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജിസാൻ, അസീർ, അൽ ബാഹ, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യും.

റിയാദ്, മക്ക, മദീന, നജ്റാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഹാഇൽ, തബൂക്ക്, അൽ ജൗഫ് എന്നീ പ്രവിശ്യകളിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.