'യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലേക്ക്'; ഇറാനെതിരെയുള്ള സൈനിക നടപടികൾ നിർത്തിവെച്ചതായി ട്രംപ്

 

ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ടെഹ്‌റാന്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും അഭ്യർഥന മാനിച്ചാണ് തീരുമാനമെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സഖ്യകക്ഷികൾ ചേർന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ വ്യവസ്ഥകളിലേക്ക് എത്തിയെന്നും, ലോക സമാധാനത്തിനും ഇറാന്റെ ഭാവി നിലനിൽപ്പിനുമായി ഇസ്രായേലും അമേരിക്കയ്ക്കൊപ്പം ഈ തീരുമാനത്തിൽ പങ്കാളികളാകുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ശക്തമായ സൈനിക തിരിച്ചടിക്ക് അമേരിക്ക സജ്ജമായിരുന്നെങ്കിലും കരാറിന് ധാരണയായ സാഹചര്യത്തിൽ ആക്രമണം മാറ്റിവെക്കുകയാണെന്ന് വ്യക്തമാക്കിയ ട്രംപ്, ഫെബ്രുവരി മുതൽ തടസ്സപ്പെട്ടിരുന്ന ഹോർമുസ് കടലിടുക്ക് ഉടനടി പൂർണമായി തുറന്നുകൊടുക്കുന്നതും ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുന്നതും കരാറിന്റെ ഭാഗമാണെന്ന് വെളിപ്പെടുത്തി. ഇറാനെതിരെ കടുത്ത ആക്രമണം നടത്തുമെന്ന് മുൻപ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം.