ആമിറാത്ത് - ബൗഷർ പർവത പാതയിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം
Jul 30, 2026, 18:55 IST
സുരക്ഷ മുൻനിർത്തി വഴിയിൽ വീണു കിടക്കുന്ന പാറക്കല്ലുകൾ നീക്കം ചെയ്യുന്നതിനായി ആമിറാത്ത് - ബൗഷർ പർവത റോഡ് താത്കാലികമായി അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് ഈ നടപടി നടപ്പിലാക്കുന്നത്. അൽ ജബൽ സ്ട്രീറ്റിലെ (ആമിറാത്ത് പാസ്സ്) ഈ ഗതാഗത നിയന്ത്രണം ജൂലൈ 30 വൈകുന്നേരം ആരംഭിച്ച് ആഗസ്റ്റ് ഒന്നിന് വൈകുന്നേരം വരെ തുടരും.