ട്രാഫിക് നിയമലംഘനം: പിടിച്ചെടുത്ത വാഹനങ്ങൾ ഇനി വീട്ടിൽ സൂക്ഷിക്കാം

 

ട്രാഫിക് നിയമലംഘനത്തിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടമയുടെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ അനുവദിക്കുന്ന പുതിയ 'സ്മാർട്ട് ഹോം ഇംപൗണ്ട്‌മെന്റ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.വാഹനം വീട്ടിൽ സൂക്ഷിക്കുന്ന കാലയളവിൽ പ്രത്യേക ഉപകരണം ഉപയോഗിച്ച് അധികൃതർ വാഹനം നിരന്തരം നിരീക്ഷിക്കും.ഉപകരണം സ്ഥാപിക്കുന്നതിന് 10 ദീനാർ അധിക ഫീസ് ഈടാക്കും. കൂടാതെ, സ്മാർട്ട് ഹോം ഇംപൗണ്ട്‌മെന്റ് സേവനത്തിന് പ്രതിദിനം രണ്ട് ദീനാർ സേവനനിരക്കും ബാധകമായിരിക്കും.നിരീക്ഷണ ഉപകരണത്തിൽ കൃത്രിമം കാണിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്താൽ നിയമനടപടികളും പിഴയും ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.