ഷാർജ വിമാനത്താവള യാത്രക്കാർക്ക് ഇനി യാത്ര കൂടുതൽ എളുപ്പം; ഹോം ചെക്ക്'ഇൻ' ആപ് വഴി വീട്ടിൽ നിന്നും ചെക്ക് ഇൻ ചെയ്യാം

 

ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് ഇനി വീട്ടിലോ ജോലിസ്ഥലത്തോ ഹോട്ടലിലോ വെച്ച് ചെക്ക് ഇൻ നടപടികൾ പൂർത്തീകരിക്കാം. 'ഹോം ചെക്ക് ഇൻ' എന്ന പേരിലാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.ഈ സേവനം ഉപയോഗിച്ച് നടപടി പൂർത്തീകരിക്കുന്നവർക്ക് നേരിട്ട് പാസ്‌പോർട്ട് നിയന്ത്രണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കാനാവും.

ഹോം ചെക്ക്'ഇൻ' ആപ് ഉപയോഗിക്കുന്നവർക്ക് ബോർഡിങ് പാസ് നൽകുന്നത് മുതൽ വീട്ടുപടിക്കലിൽ നിന്ന് ലഗേജ് ശേഖരിക്കുന്നതുൾപ്പെടെ നടപടികൾ പൂർത്തീകരിക്കാൻ പ്രത്യേക ടീമിനെ ഷാർജ എയർ പോർട്ട് അതോറിറ്റി നിയോഗിച്ചിട്ടുണ്ട്. ഹോം ചെക്ക് ഇൻ' ആപ്' കൂടാതെ www.sharjahairport.ae എന്ന വെബ്‌സൈറ്റിലൂടെയും 800745424 എന്ന നമ്പറിൽ വിളിച്ചും ചെക്ക് ഇൻ നടപടി പൂർത്തീകരിക്കാം. വിമാനം പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് വരെ ഈ സേവനം ലഭ്യമാകും.

കോറൽ, സിൽവർ, ഗോൾഡ് എന്നീ പാക്കേജുകളിലായാണ് സേവനം ലഭ്യമാക. 1-2 ബാഗുള്ളവർക്ക് 145 ദിർഹമിന്റെ കോറൽ പാക്കേജ് ലഭ്യമാണ്. 3-4 ബാഗിന് 165 ദിർഹമിന്റെ സിൽവർ പാക്കേജും ആറുവരെ ബാഗിന് 185 ദിർഹമിന്റെ ഗോൾഡ് പാക്കേജും ഉപയോഗിക്കാം. എയർലൈൻ ബാഗേജ് നയം അനുസരിച്ച് അധികം വരുന്ന ഓരോ ബാഗിനും 20 ദിർഹം ഈടാക്കും.