യാത്ര വിവരങ്ങൾ വിരൽത്തുമ്പിൽ; കുവൈത്തിൽ പുതിയ സേവനവുമായി 'സഹൽ' ആപ്പ്
Nov 11, 2026, 19:37 IST
കുവൈറ്റിന്റെ ഏകീകൃത സർക്കാർ സേവന ആപ്ലിക്കേഷനായ 'സഹൽ' (Sahel) ആപ്പിലൂടെ ഇനി യാത്രാ വിവരങ്ങളും അറിയാം. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും തങ്ങളുടെ യാത്രാ വിവരങ്ങൾ എളുപ്പത്തിൽ പരിശോധിക്കാനുള്ള സംവിധാനമാണ് ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തേക്കുള്ള പ്രവേശനത്തെയും വിമാനത്താവളം വഴിയുള്ള പുറപ്പെടലിനെയും കുറിച്ചുള്ള തത്സമയ അറിയിപ്പുകൾ സഹൽ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതുമായും എത്തിച്ചേരുന്നതുമായും ബന്ധപ്പെട്ട സർക്കാർ സേവനങ്ങൾ ഇനി ആപ്പ് വഴി നേരിട്ട് പ്രയോജനപ്പെടുത്താം.
യാത്രാ വിവരങ്ങളിൽ എന്തെങ്കിലും പിശകുകളോ പൊരുത്തക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ അത് ആപ്പിലൂടെ തന്നെ റിപ്പോർട്ട് ചെയ്യാനും പൗരന്മാർക്കും താമസക്കാർക്കും അവസരമൊരുക്കിയിട്ടുണ്ട്.