ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; സുനാമി ഭീഷണി ഇല്

 

ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ ശക്തമായ ഭൂചലനം. ചൊവാഴ്ച പുലർച്ചെ 12:11 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.5 തീവ്രതയാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

നാഷനൽ സെന്റ്‌റർ ഫോർ സീസ്‌മോളജിയുടെ പുറത്തുവിട്ടത് പ്രകാരം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇന്തൊനീഷ്യയിലെ ആഷെ പ്രവിശ്യയിൽ സബാങ്ങിന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി 259 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്.

തീരദേശ മേഖലകളിലോ ദ്വീപുകളിലോ ഉണ്ടായ ഭൂകമ്പത്തിന്റെ ആഘാതം പരിശോധിക്കുകയാണ്. നാശനഷ്ടങ്ങളോ ആളപായമോ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.