സൗദി സന്ദർശനം ചരിത്രപരമെന്ന് ട്രംപ്

 

സൗദി, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിലേക്ക് നടത്തുന്ന സന്ദർശനം ചരിത്രപരമെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് .വീണ്ടും പ്രസിഡന്റായതിന് ശേഷം ട്രംപ് നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണ് സൗദി സന്ദർശനം. ട്രംപിനെയും വഹിച്ചുകൊണ്ട് എയർ ഫോഴ്‌സ് വൺ വിമാനം ചൊവ്വാഴ്ച സൗദി തലസ്ഥാനമായ റിയാദിൽ ഇറങ്ങിയപ്പോൾ ഏറെ പ്രതീ ക്ഷയോടെയാണ് സന്ദർശനത്തെ ലോകം ഉറ്റുനോക്കുന്നത്. ചൊവ്വാഴ്ച റിയാദിലെത്തുന്ന ട്രംപ് പിന്നീട് ഖത്തർ സന്ദർശിക്കും. അവിടുന്ന് യുഎയിലേക്കും.തന്ത്രപരമായ സുരക്ഷ കരാറുകളിലും സാങ്കേതിക, വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിലുമായിരിക്കും സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

പരമ്പരാഗത പാശ്ചാത്യ സഖ്യകക്ഷികളെ വീണ്ടും മറികടന്ന് ഗൾഫ് രാഷ്ട്രങ്ങൾ സന്ദർശിക്കാനുള്ള ട്രംപി ന്റെ തീരുമാനം അവരുടെ വർദ്ധിച്ചുവരുന്ന നിർണായകമായ ഭൗമരാഷ്ട്രീയ പങ്കിനെയും ആ രാജ്യങ്ങളുമാ യുള്ള നല്ല ബന്ധങ്ങളെയും അടിവരയിടുന്നു.