സംരക്ഷണം നൽകുന്നതിന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് പണം നൽകണമെന്ന് ട്രംപ്
Jul 14, 2026, 19:11 IST
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗൾഫ് മേഖലയെ സംരക്ഷിക്കുന്നതിനാൽ തങ്ങൾക്ക് അതിന്റെ പ്രതിഫലം ലഭിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ സമ്പന്ന രാജ്യങ്ങൾക്ക് നൽകുന്ന സുരക്ഷയ്ക്ക് പകരമായി പണം തിരികെ ലഭിക്കണമെന്നാണ് ട്രംപിന്റെ നിലപാട്. ഓവൽ ഓഫീസിൽ വെച്ച് സംസാരിക്കവെ സൗദി അറേബ്യ, യു എ ഇ , ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ട്രംപ് പേരെടുത്ത് പരാമർശിച്ചു. ഈ രാജ്യങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്ക വലിയ തോതിൽ ചെലവഴിക്കുന്നുണ്ടെന്നും അതിനാൽ നൽകുന്ന സുരക്ഷാ സേവനത്തിന് പ്രതിഫലം ലഭിക്കണമെന്നും ട്രംപ് വ്യക്തമാക്കി. ''ലോകത്തിലെ ഏറ്റവും സമ്പന്നമായ ഒരു മേഖലയെയാണ് ഞങ്ങൾ സംരക്ഷിക്കുന്നത്. അതിനാൽ അതിന്റെ ചെലവ് തിരിച്ചുകിട്ടണം'' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.