പാനമയിൽ ഇരട്ട ഭൂകമ്പം; തകർന്നത് നിരവധി കെട്ടിടങ്ങൾ
Oct 10, 2026, 09:42 IST
പാനമയിൽ രണ്ടര മണിക്കൂർ ഇടവേളയിൽ തുടർച്ചയായി രണ്ട് ശക്തിയേറിയ ഭൂകമ്പങ്ങൾ. റിക്ടർ സ്‌കെയിലിൽ 7.7, 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഏകദേശം 46 ലക്ഷം പേരെ ഭൂകമ്പം നേരിട്ട് ബാധിച്ചതായാണ് റിപ്പോർട്ട്.
പാനമയുടെ പസഫിക് തീരത്തോട് ചേർന്ന പ്രദേശങ്ങളിലാണ് ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രം. ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പിറ്റലോസ് അരിബ പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയായിരുന്നു. ഭൂകമ്പത്തെ തുടർന്ന് 200 കിലോമീറ്റർ അകലെയുള്ള പനാമ സിറ്റിയിലെ കെട്ടിടങ്ങളിൽ നിന്ന് നിരവധി പേരെ ഒഴിപ്പിച്ചു.
അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ജലപാതയായ പാനമ കനാലിന്റെ പ്രവർത്തനത്തെ ഭൂകമ്പം ബാധിച്ചിട്ടില്ല. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പാനമ പ്രസിഡന്റ് ജോസ് റൗൾ മുലിനോ അറിയിച്ചു.