യു.എ.ഇയിൽ ദേശീയ പുരസ്കാരമായ 'ഇയർ ഓഫ് അവാർഡ്' പ്രഖ്യാപിച്ചു

 

യു.എ.ഇ ഈ വർഷം മുതൽ 'യു.എ.ഇ ഇയർ ഓഫ് അവാർഡ്' എന്ന പേരിൽ പുതിയ ദേശീയ പുരസ്കാരം ഏർപ്പെടുത്തുന്നു. ഓരോ വർഷവും രാജ്യം പ്രഖ്യാപിക്കുന്ന വാർഷിക പ്രമേയങ്ങളുമായി ബന്ധപ്പെട്ട് മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനാണ് ഈ അവാർഡ് നൽകുന്നത്. യു.എ.ഇ പ്രസിഡന്റാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

ഈ വർഷം യു.എ.ഇ 'കുടുംബ വർഷമായി' (Year of the Family) ആചരിക്കുന്നതിനാൽ, ആദ്യ ഘട്ടത്തിൽ കുടുംബങ്ങൾക്കാണ് പുരസ്കാരത്തിനായി അപേക്ഷിക്കാൻ അവസരം. പ്രചോദനാത്മകമായ സ്വന്തം കുടുംബ കഥകൾ www.uaeyearof.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി പങ്കുവെക്കാം. സെപ്റ്റംബർ 10 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനാവുക.