ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് യു.എ.ഇ; ബഹ്‌റൈൻ, കുവൈത്ത്, ജോർഡന് പൂർണ പിന്തുണ

 

ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ എന്നീ രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യു.എ.ഇ.

ആക്രമണങ്ങൾ സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള വ്യക്തമായ ലംഘനമാണെന്നും, മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ബഹ്‌റൈൻ, കുവൈത്ത്​, ജോർഡൻ എന്നീ രാജ്യങ്ങളോട് യു.എ.ഇക്കുള്ള പൂർണ ഐക്യദാർഢ്യം മന്ത്രാലയം ആവർത്തിച്ചു. സ്വന്തം സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ നൽകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.